ആറളം ഫാം തൂക്കി വിൽക്കാൻ നീക്കം. കണ്ണൂർ കലക്ടർക്കെതിരെ സിപിഐ.

ആറളം ഫാം തൂക്കി വിൽക്കാൻ നീക്കം. കണ്ണൂർ കലക്ടർക്കെതിരെ സിപിഐ.
Nov 3, 2024 05:33 PM | By PointViews Editr

ആറളം (കണ്ണൂർ): അരുൺ കെ വിജയൻ വെറും കണ്ണൂർ കളക്‌ടർ മാത്രമല്ല, പല അനധികൃത ഇടപാടുകൾക്കും പങ്കുകാരൻ കൂടിയാണ് എന്ന ആരോപണം ശക്തമാകുന്നു.  പി.പി. ദിവ്യ യുടെ പരിധിവിട്ട ഇടപെടലുകളുടെ പേരിൽ എഡിഎം നവീൻ ബാബു മരിച്ച സംഭവത്തെ തുടർന്ന് വിവാദങ്ങൾ നീറി നീറി തുടരുന്നതിനിടയിലാണ് ആറളം ഫാമിൻ്റെ ഭൂമിപ്രശനത്തിൻ കലക്ടറുടെ ഇടപെടലുകളും വിവാദത്തിലേക്ക് നീങ്ങുന്നത്. ആറളം ഫാംഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകാനുള്ള തീരുമാനത്തിനെതിരെ ഫാമിൻ്റെ ചെയർമാൻ കൂടിയായ കലക്‌ടർക്കെതിരേ കടുത്ത വിമർശനം ഉന്നയിക്കപ്പെട്ടു കഴിഞ്ഞു. കലക്ടർക്കെതിരായ പരാതി പാർട്ടി സംസ്ഥാന നേതൃത്വത്തിനും റവന്യൂമന്ത്രിക്കും കണ്ണൂരിലെ നേതാക്കൾ നൽകിയിട്ടുണ്ട്. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു കലക്ടറുടെ ഇടപെടലുകളിൽ ദുരൂഹതയുണ്ട് എന്ന് ജനം വിലയിരുത്തിയ സാഹചര്യത്തിൽ ജില്ലയിലെ സിപിഐ.യുടെ മുതിർന്ന നേതാക്കൾ പരാതിയുമായി രംഗത്ത് വന്നിരുന്നു.

ഫാം പാട്ടത്തിന് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സിപിഐ യുടെ സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ ജില്ലാ കമ്മിറ്റി ഫാം ഓഫീസിന് മുന്നിൽ സമരം നടത്തി. ആ സമരത്തിൽ നേതാക്കൾ കലക്ടർക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചതും പൊട്ടിത്തെറിച്ചതും. സിപിഐ ജില്ലാ അസി. സെക്രട്ടറിമാരായ കെ.ടി. ജോസും എ. പ്രദീപനുമാണ് പരസ്യ വിമർശനമുന്നയിച്ച് രംഗത്ത് വന്നത്. സഹപ്രവർത്തകന്റെ മരണത്തിന് മൗനാനുവാദിയായി നിന്ന കളക്‌ടർ അരുൺ കെ വിജയനാണ് ഫാം പാട്ടത്തിന് നൽകാൻ മുൻകൈയെടുക്കുന്നതെന്നാണ് നേതാക്കൾ കുറ്റപ്പെടുത്തിയത്. ഫാം ഭൂമി വ്യക്തികൾക്ക് പാട്ടത്തിന് നൽകുന്നത് എൽഡിഎഫ് നയത്തിന് വിരുദ്ധമാണ്. ഫാമിന്റെ കണ്ണായ ഭൂമിയാണ് പാട്ടക്കരാറിലൂടെ കൈമാറുന്നത്. സംസ്ഥാനസർക്കാരിന്റെ ഭാഗമാണ് കലക്ട‌ർ. ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കലക്‌ടർക്ക് ആര് അധികാരം നൽകിയെന്ന് എ. പ്രദീപൻ ചോദിച്ചിരുന്നു.

ചുമതലയേറ്റെടുത്തശേഷം കലക്‌ടർ ഇതുവരെ ഫാമിൽ കാലുകുത്തിയിട്ടില്ലെന്ന് കെ.ടി. ജോസ് പറഞ്ഞു. പട്ടികവർഗവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നീക്കത്തിന് സർക്കാരിന്റെ മൗനാനുവാദമുണ്ടെന്ന് സംശയിക്കുന്നു. പട്ടികവർഗ വികസന വകുപ്പ് ഒരു കുടുംബത്തിലെ ഒരാൾക്ക് ഫാമിൽ തൊഴിൽ നൽകണമെന്നാണ് വ്യവസ്ഥ. വ്യക്തികൾക്ക് നൽകിയാൽ ഇതെല്ലാം ലംഘിക്കപ്പെടും. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കാരണം നഷ്ടത്തിലായതിൻ്റെ പേരിലാണ് ഭൂമി പാട്ടത്തിന് നൽകുന്നതെന്നും ജോസ് പറഞ്ഞു. സിപിഐ. ദേശീയനേതാവ് ആനി രാജയുടെ സഹോദരൻ കൂടിയാണ് കെ.ടി. ജോസ്.

സംസ്ഥാന സർക്കാരിന്റെ മൗനാനുവാദത്തോടെയാണ് ഫാം ഭൂമി പാട്ടത്തിന് നൽകാൻ തീരുമാനിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നേതാക്കൾ ആരോപിച്ചു. വയനാട് ഉപതിരഞ്ഞെടുപ്പിനുശേഷം പുതിയ സമരപരിപാടി തീരുമാനിക്കും.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള നാടുകാണിയിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭൂമിയിൽ സഫാരി പാർക്ക് സ്ഥാപിക്കാനുള്ള നീക്കത്തിലും സിപിഐ എതിർപ്പുമായി രംഗത്തുണ്ട്.

Moved to sell six farms. CPI against Kannur Collector.

Related Stories
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

Nov 13, 2024 06:28 PM

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു കൊണ്ടേയിരിക്കുന്നു.

ഇപി ഉരുളലോടുരുളൽ, ഒപ്പം സിപിഎമ്മും ഉരുണ്ടു...

Read More >>
Top Stories